രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ വാക്​സിന്‍ വിതരണം ഇന്നുമുതല്‍

രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ വാക്​സിന്‍ വിതരണം ഇന്നുമുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ മൂന്നാംഘട്ട കോവിഡ്​ പ്രതിരോധ വാക്​സിന്‍ വിതരണം ഇന്നുമുതൽ. കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണ്​ വാക്സിന്‍ വിതരണം അടുത്ത ഘട്ടത്തിലേക്ക്​ കടക്കുന്നത്​. മൂന്നാം ഘട്ടത്തില്‍ 45 വയസിന്​ മുകളിലുള്ളവര്‍ക്കാണ്​ വാക്​സിന്‍ ഉറപ്പാക്കുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ്​ കോവിഡ്​ വാക്​സിന്‍ വിതരണം. എന്നാൽ സ്വകാര്യ ആശുപത്രികളിലും ഡോസിന്​ 250 രൂപ ചാര്‍ജ്​ ഈടാക്കും. മൂന്നാം ഘട്ടത്തിലും വാക്സിന്‍റെ ചാര്‍ജിന്​ മാറ്റമുണ്ടാകില്ല.

ജനുവരി 16നാണ്​ രാജ്യത്ത്​ ആദ്യഘട്ട കോവിഡ്​ വാക്​സിന്‍ വിതരണം ആരംഭിച്ചത്​. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കുമാണ്​ കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കിയത്​. മാര്‍ച്ച്‌​ ഒന്നിനായിരുന്നു രണ്ടാം ഘട്ട കോവിഡ്​ വാക്​സിന്‍ വിതരണ ആരംഭം. രണ്ടാംഘട്ടത്തില്‍ 60 വയസിന്​ മുകളിലുള്ളവര്‍ക്കും 45 വയസിന്​ മുകളിലുള്ള മറ്റ്​ അസുഖങ്ങളുള്ളവര്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.