ഇന്ത്യയ്ക്കെതിരെ ചൈന 60,000 സൈനികരെ അതിർത്തിയിൽ നിരത്തി എന്ന് അമേരിക്ക
വാഷിങ്ടണ്: ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന അറുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് നേരെയുള്ള ചൈനയുടെ മോശം പെരുമാറ്റത്തേയും ചൈന ഉയർത്തുന്ന ഭീഷണിയേയും കുറിച്ച് പരാമർ ശിക്കുകയായിരുന്നു പോംപിയോ. ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികൾ തമ്മിൽ ടോക്കിയോയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ പോംപിയോ ദ ഗൈ ബെൻസണ് ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്, ജപ്പാന്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖാപ്രദേശത്തും ഇന്തോ-പസഫിസ്, ചൈനാ സമുദ്രം എന്നിവിടങ്ങളിലും ചൈന നടത്തുന്ന സൈനിക അധിനിവേശങ്ങൾക്കിടെയാണ് ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത്.
ഇന്തോ-പസഫിക് മേഖലയിലും ആഗോളതലത്തിലും സമാധാനം, ക്ഷേമം, സുരക്ഷ എന്നിവയ്ക്കായി ഒരുമിച്ച് പ്രവർ ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോംപിയോയും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും തമ്മിൽ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ ഇരുവരും ഊന്നിപ്പറഞ്ഞു .ചൈനയിൽ നിന്ന് നേടിടേണ്ടി വരുന്ന ഭീഷണികളെ ഒത്തൊരുമിച്ച് നേരിടാന് ജപ്പാന്, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി പരസ്പരധാരണയിലെത്തിയതായും ചൈനയ്ക്കെതിരെയുള്ള പ്രവർത്തന നയങ്ങളെ വികസിപ്പിക്കാന് ആരംഭിച്ചതായും പോംപിയോ മറ്റൊരഭിമുഖത്തിൽ വ്യക്തമാക്കി. ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തില് മറ്റ് ക്വാഡ് രാജ്യങ്ങൾക്ക് യുഎസിന്റെ സഖ്യം അനിവാര്യമാണെന്നും പോംപിയോ കൂട്ടിച്ചേർത്തു.
ചൈനയാണ് വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്നും അതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ഓസ്ട്രേലിയ ആവശ്യപ്പെടുന്നു. ചൈനയ്ക്കെതിരെയുള്ള വികാരം രാജ്യങ്ങൾ ക്കിടയിൽ ശക്തമാകുന്നു എന്നതിന്റെ സൂചനയാണിതെന്നും പോംപിയോ പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയില് ജപ്പാന്, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇന്ത്യ-ചൈന സംഘര്ത്തിനിടെ ഇന്ത്യയുടെ പക്ഷം പിടിച്ച് യുഎസ് രംഗത്തെത്തിയത് ചൈനീസ് അധിനിവേശത്തെ ശക്തമായി നേരിടാനുള്ള ഒരുക്കമായാണ് പല രാജ്യങ്ങളും കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.