ചെന്നൈ: ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് എ രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. അടിയന്തരമായി എ രാജയോട് വിശദീകരണം നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമര്‍ശം നടത്തിയത്. രാജയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയര്‍ത്തിയത്.
ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയില്‍പ്പെട്ടയാളാണ് എ രാജ. ''ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ പ്രസംഗം അപകീര്‍ത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീര്‍ത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണ്'', തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.