കൊവിഡ് വ്യാപനം: രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വ്യാപനം: രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതി തീവ്രമായി തുടരുന്നതായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കൊവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന 11 സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ദേശിയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ കൊവിഡ് വ്യാപനം തടയാനാവും എന്ന നിര്‍ദേശം ചില സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ വലിയ തിരിച്ചടി നേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്നത്. ഭാഗിക ലോക്ക്ഡൗണോ, രാത്രികാല കര്‍ഫ്യൂവോ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങളാവാം എന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വെച്ചത്.

അതേസമയം കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ പറഞ്ഞു. കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 15 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ന​മ്മു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മ​തി​യാ​കാ​തെ വ​രും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്ട്ര. വെ​ള്ളി​യാ​ഴ്ച മാ​ത്രം 47,827 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.