ഗോള്‍ഡന്‍ വിസ അപേക്ഷകർക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് യുഎഇ

ഗോള്‍ഡന്‍ വിസ അപേക്ഷകർക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് യുഎഇ

ദുബായ്: ഗോള്‍ഡന്‍ വിസ അപേക്ഷകർക്കായി ആറ് മാസത്തേക്കുളള വിസ അനുവദിച്ച് യുഎഇ. ഒരു തവണയെടുത്താല്‍ ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാന്‍ സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ വെബ് സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം.

ഗോള്‍ഡന്‍ വിസ നടപടികള്‍ പൂർത്തീകരിക്കാന്‍ വേണ്ടിയാണ് ആറ് മാസത്തെ പ്രത്യേക വിസ അനുവദിക്കുന്നത്. 1150 ദിർഹമാണ് വിസയുടെ നിരക്ക്. ഐസിഎ വെബ്സൈറ്റ് വഴി സമർപ്പിക്കുന്ന അപേക്ഷകള്‍ക്കൊപ്പം ആവശ്യമായ രേഖകളും സമർപ്പിച്ചിരിക്കണം. അപേക്ഷാ ഫീസും അടച്ചിരിക്കണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിക്കപ്പെട്ടാല്‍ 30 ദിവസത്തിനകം ആവശ്യമായ രേഖകളും വിവരങ്ങളും കൂട്ടിചേർത്ത് വീണ്ടും സമർപ്പിക്കാം. മൂന്ന് തവണ അപേക്ഷകള്‍ തിരിച്ചയച്ചാല്‍ നിലവിലെ അപേക്ഷ റദ്ദാക്കപ്പെടും. പിന്നീട് പുതിയ അപേക്ഷ സമർപ്പിക്കണം.

നിക്ഷേപകർ, സംരംഭകർ, ഡോക്ടർ, ശാസ്ത്രജ്ഞർ, പിഎച്ച്ഡി ബിരുദമുളളവർ, കായിക താരങ്ങള്‍ കലാ സാംസ്കാരിക മേഖലകളില്‍ കഴിവ് തെളിയിച്ചവർ, മികവ് തെളിയിച്ച വിദ്യാ‍ർത്ഥികള്‍, തുടങ്ങിയവർക്കാണ് വിസ അനുവദിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.