ബാംഗ്ലൂരിന് ടോസ്, ബാറ്റിങ്; മോറിസിന് ‘അരങ്ങേറ്റം’

ബാംഗ്ലൂരിന് ടോസ്, ബാറ്റിങ്; മോറിസിന് ‘അരങ്ങേറ്റം’

ബാംഗ്ലൂരിന് ടോസ്, ബാറ്റിങ്; മോറിസിന് ‘അരങ്ങേറ്റം’

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് നായകൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ നിരയിൽ ഗുർകീരത് സിങ് മാനു പകരം ക്രിസ് മോറിസ് കളിക്കും. ബാംഗ്ലൂർ ജഴ്സിയിൽ ക്രിസ് മോറിസിന്റെ അരങ്ങേറ്റ മത്സരമാണിത്. ടീമിൽ മറ്റു മാറ്റങ്ങളില്ല. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ ടീമിൽനിന്ന് കേദാർ ജാദവിനെ മാറ്റിയ ചെന്നൈ, പകരം എൻ. ജഗദീശന് അവസരം നൽകി. കഴിഞ്ഞ കളി തോറ്റ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം പ്രധാനമാണ്.

 കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 59 റൺസ് തോൽവിയാണ് വഴങ്ങിയത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി മികച്ച പ്രകടനം പുറത്തെടുത്തിട്ടും മധ്യനിരയ്ക്കു നിലയുറപ്പിക്കാൻ സാധിക്കാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.

ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ 10 റൺസിനാണ് തോറ്റത് . കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എടുക്കാനെ സാധിച്ചുള്ളു.

അഞ്ച് മൽസരങ്ങളിൽ നിന്ന് മൂന്നു ജയവും രണ്ടു തോൽവിയുമായി ആറു പോയിന്റുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ - പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആറു മൽസരങ്ങളിൽ നിന്ന് രണ്ട് ജയവും നാലു തോൽവിയുള്ള ചെന്നൈ സൂപ്പർ കിങ്സ് നാലു പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.