കോവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 93,249 പേര്‍ക്ക്

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 93,249 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പേര്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുകയുണ്ടായി.

രാജ്യത്ത്‌ ഇതുവരെ 1,24,85,509 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച്‌ ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി ഉയര്‍ന്നു.

ഇന്നലെ 7,59,79,651 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്​ഗഡ്​, ഡല്‍ഹി, തമിഴ്​നാട്​, ഉത്തര്‍പ്രദേശ്​, പഞ്ചാബ്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ രോഗവ്യാപനം കൂടുതല്‍.

രാജ്യത്ത്​ പുതുതായി സ്ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്​ട്രയിലാണ്​. രണ്ടു മാസത്തിനിടെ മഹാരാഷ്​ട്രയില്‍ ഒൻപതു മടങ്ങാണ്​ കോവിഡ്​ വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്​ട്രയില്‍ സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.