അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍

അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍

മുംബൈ: കോവിഡ് പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. ഹോട്ടല്‍, റസ്റ്റോറന്റ്, ബാര്‍, പാര്‍ക്ക് എന്നിവ അടഞ്ഞ് കിടക്കും. അതോടൊപ്പം രാത്രി എട്ട് മുതല്‍ ഏഴ് വരെ രാത്രി കാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. പരിശോധന, സമ്പർക്ക സാധ്യത തടയല്‍, ചികിത്സ, മാസ്ക്, വാക്സിനേഷന്‍ എന്നിവയടങ്ങുന്നതാണ് പുതിയ ഫോര്‍മുല. പ്രതിരോധ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ബോധവത്കരണ ക്യാമ്പയിൻ നടത്താനും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ ആറ് മുതല്‍ 14 വരെയാണ് ക്യാമ്പയിൻ നടത്തുക.

മുംബൈ വിമാനത്താവളത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 57,000ത്തിന് മേല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 222 പേര്‍ മരണമടഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.