രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് വാക്സിനേഷന്‍ കാർഡ് ലഭ്യമാക്കി യുഎഇ

രണ്ട് ഡോസ് വാക്സിനുമെടുത്തവർക്ക് വാക്സിനേഷന്‍ കാർഡ് ലഭ്യമാക്കി യുഎഇ

അബുദാബി: യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. യുഎഇയുടെ ആരോഗ്യ പ്രതിരോധ മന്ത്രാലയം, അബുദാബി ഹെല്‍ത്ത് സ‍ർവ്വീസസ് കമ്പനി, സേഹ,ദുബായ് ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് രാജ്യത്ത് വാക്സിനേഷന്‍ നടക്കുന്നത്. വാക്സിന്‍റെ രണ്ട് ഡോസുമെടുത്തവർക്ക് വാക്സിനേഷന്‍ കാർഡ് ആവശ്യമെങ്കില്‍ ഈ വിഭാഗങ്ങളുടെ ആപ്പ് വഴി ലഭിക്കും.

അല്‍ ഹോസന്‍ ആപ്പ്

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആപ്പാണ് അല്‍ ഹോസന്‍. വാക്സിനെടുത്തതായാലും, കോവിഡ് ടെസ്റ്റായാലുമെല്ലാം വിവരങ്ങള്‍ ആപ്പിലുണ്ടാകും. ആപ്പിള്‍ ,പ്ലേസ്റ്റോറുകളില്‍ നിന്ന് അല്‍ ഹോസന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, എമിറേറ്റ്സ് ഐഡി നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂർത്തിയാക്കാം. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച തിയതി, രണ്ടാമത്തെ ഡോസ് സ്വീകരിച്ച തിയതി, എവിടെ നിന്നാണ് വാക്സിന്‍ സ്വീകരിച്ചത് എന്നതുള്‍പ്പടെയുളള വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആപ്പിലുണ്ടാകും. വാക്സിനേഷന്‍ കാർഡ് ആവശ്യമുള്ളവര്‍ക്ക് അത് ഷെയർ ചെയ്യുകയുമാകാം. ആപ്പിന്‍റെ വലത്തെ മുകളിലുള്ള ആരോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ കാർഡ് ഇമെയിലിലേക്കോ വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും മെസേജില്‍ ആപ്പിലേക്കോ അയക്കാന്‍ സാധിക്കും.

യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള കേന്ദ്രങ്ങളില്‍ നിന്നാണ് വാക്സിന്‍ എടുത്തതെങ്കില്‍ ഈ കേന്ദ്രത്തില്‍ നിന്നും അപ്പോള്‍ തന്നെ വാക്സിനേഷന്‍ കാര്‍ഡ് ലഭിക്കും. ഓരോ ഡോസ് എടുത്ത ദിവസവും സമയവും ഉള്‍പ്പെടെ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സേഹ

സേഹയുടെ കേന്ദ്രങ്ങളില്‍ നിന്നാണ് വാക്സിനെടുത്തതെങ്കില്‍ മൊബൈല്‍ ആപ്പിലൂടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.ആപ്പില്‍, അദര്‍ സേഹ സര്‍വീസസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം കൊവിഡ് 19 റിപ്പോര്‍ട്ട്സ് ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ വാക്സിനേഷന്‍ റിപ്പോര്‍ട്ട് ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്തെടുക്കുകയോ ഇമെയിലിലേക്കോ മറ്റോ ഷെയര്‍ ചെയ്യുകയും ചെയ്യാം.

ദുബായ് ഹെല്‍ത്ത് അതോറിറ്റി

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഏതെങ്കിലും കേന്ദ്രത്തില്‍ നിന്നാണ് വാക്സിന്‍ എടുത്തതെങ്കിലും ആപ്പ് വഴി തന്നെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഡിഎച്ച്എ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ എംആര്‍എന്‍ (മെഡിക്കല്‍ റെക്കോഡ് നമ്പര്‍) നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്. തുടർന്ന്, കോവിഡ് 19 വാക്സിനേഷന്‍ കാര്‍ഡ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം കാർഡ് കാണാം.

മെഡിക്കല്‍ റെക്കോഡ് നമ്പര്‍

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ വെബ്സൈറ്റായ www.dha.gov.ae ല്‍ വാക്സിനെടുക്കാന്‍ രജിസ്ട്രർ ചെയ്യേണ്ടതുണ്ട്. അതിനുശേഷം bit.ly/MRN_E ലിങ്കില്‍ പോയി എമിറേറ്റ്സ് ഐഡി നമ്പർ കൊടുത്താല്‍ ഒറ്റത്തവണ പാസ് വേഡ് രജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ലഭ്യമാകും. ഇത് ഉറപ്പിച്ചാല്‍ മെഡിക്കല്‍ റെക്കോഡ് നമ്പര്‍ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.