കേരളത്തെ തകര്‍ത്തുകളഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: രമേശ് ചെന്നിത്തല

കേരളത്തെ തകര്‍ത്തുകളഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിലൂടെ കാണാന്‍ കഴിയുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

'കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ വിധിയെഴുത്തായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു. പ്രിതിപക്ഷത്തിന്റെ സ്വീകാര്യത വനോളം ഉയര്‍ത്തിയ സമയമാണ് ഇത്. പ്രളയം തന്നെ മനുഷ്യനിര്‍മിതമാണെന്ന് തെളിയിക്കപ്പെട്ടു. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിച്ചിട്ടില്ല. കൊള്ളയും, അഴിമതിയും നടത്തിയ ദുര്‍ഭരണത്തിനെതിരെ വിധിയെഴുത്തുണ്ടാകും'- രമേശ് ചെന്നിത്തല പറഞ്ഞു.

പ്രമുഖരുടെ പ്രതികരണങ്ങളിലൂടെ:-

കെ.സി വേണുഗോപാല്‍- മുഖ്യമന്ത്രി അയ്യപ്പനെ കൂട്ട്പിടിക്കുന്നതെന്ന് ഗത്യന്തരമില്ലാതെയെന്ന് കെ.സി വേണുഗോപാൽ. അയ്യപ്പനെയും ദേവഗണങ്ങളെയും സർക്കാർ പരാമവധി ഉപദ്രവിച്ചു. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ട്. വിശ്വാസികളെ ദ്രോഹിച്ചവർക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും വേണുഗോപാൽ ചോദിച്ചു. ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ആലപ്പുഴയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി- കോണ്‍ഗ്രസിന്‍റെ ഉയിർത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് പിണറായി ഭയക്കുന്നു. അയ്യപ്പനും ദേവഗണങ്ങളും ഇന്നലെവരെ ആരുടെ കൂടെ ആയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കെ.മുരളീധരന്‍- ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്‍. തോൽവി ഉറപ്പായത് കൊണ്ടാണ് ആക്രമണം നടത്തുന്നത്. വോട്ടർമാരെ അപഹസിക്കുന്ന രീതിയാണ്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. വിളിക്കേണ്ട സമയത്ത് പിണറായിയും മോദിയും ശരണം വിളിച്ചില്ല. അതിന്‍റെ ദോഷം അനുഭവിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കെ. സുധാകരന്‍-  ദേവഗണങ്ങൾ ഒരിക്കലും അസുരൻമാരുമായി കൂട്ട് കൂടാറില്ല. തന്നെ ഇത്രയധികം ആക്ഷേപിച്ച പിണറായിക്ക് അയ്യപ്പൻ മാപ്പ് നൽകില്ലെന്നും സുധാകരൻ പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.