കോട്ടയത്ത് കനത്ത മഴ; പോളിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക

കോട്ടയത്ത് കനത്ത മഴ; പോളിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക

കോട്ടയം: പോളിംഗ് പുരോഗമിക്കവേ കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്കു ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍, പുതുപ്പള്ളി മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു. മോശം കാലാവസ്ഥ പോളിംഗ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍.

ശക്തമായ പോരാട്ടം നടക്കുന്ന പുതുപ്പള്ളി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുന്നണികളുമാണ് ആശങ്കയിലായിരിക്കുന്നത്. ജില്ലയിലൂടനീളം ഇനിയും ശക്തമായ മഴയ്ക്ക് വീണ്ടും സാധ്യതയുണ്ടെന്നാണ് സൂചന. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

ഏഴ് വരെയാണ് പോളിംഗ് എങ്കിലും അവസാന ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.