ഗുവാഹത്തി: അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന അസാമില്‍ കനത്ത പോളിംഗ്. 3.30 ഓടെ 68.31 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത സുരക്ഷയില്‍ നിയമസഭാ 40 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ അസമില്‍ പോളിംഗ് നടക്കുന്നത്.
മാർച്ച് 27നാണ് ഒന്നാംഘട്ടം (47 സീറ്റ്) വോട്ടെടുപ്പ് നടന്നത്. ഈ മാസം ഒന്നിന് രണ്ടാംഘട്ടവും (39) വോട്ടെടുപ്പു കഴിഞ്ഞു. ബാക്കി 40 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ 76.9 ശതമാനവും രണ്ടാം ഘട്ടത്തിൽ 80.96 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി.
ഭരണകക്ഷിയായ ബിജെപി രണ്ടാം ഊഴം പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് 24 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. ബദ്രുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് 12, ബി.പി.എഫ് എട്ട്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍. ചില സീറ്റുകളില്‍ സഖ്യകക്ഷികള്‍ ഓരോരുത്തരും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയും മത്സരിക്കുന്നുണ്ട്.
ബിജെപി 20 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികളായ എജിപി, യുപിപിഎല്‍ എന്നിവര്‍ യഥാക്രമം 13 ഉം എട്ട് ഉം മണ്ഡലങ്ങളിലും ജനവിധി തേടുന്നുണ്ട്. 2016 ല്‍ ബിജെപി - എജിപി സഖ്യം 15 സീറ്റുകള്‍ നേടി. അന്ന് സഖ്യകക്ഷിയായിരുന്ന ബിപിഎഫ് എട്ട് നേടി. കോണ്‍ഗ്രസ് 11 ഉം എ.യു.യു.ഡി.എഫ് ആറും സീറ്റുകളാണ് നേടിയിരുന്നത്.
അതേസമയം ആസാമിൽ മൂന്നാംഘട്ട വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നുവെന്നും അനിഷ്ട സംഭവങ്ങൾ ഒന്നും ഇതുവരെയുണ്ടായിട്ടില്ലന്നും പോലീസ് പറഞ്ഞു. സംസ്ഥാന പോലീസിനൊപ്പം കേന്ദ്രസേനയും ചേര്‍ന്നാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.