കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്; ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ്; ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ മുന്‍പന്തിയിലെത്തിയത്.

ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 8.70 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് ആളുകള്‍ക്ക് കുത്തിവെച്ചത്.
വാക്‌സിനേഷന്‍ ആരംഭിച്ച്‌ എൺപത്തിയൊന്നാം ദിവസമായ ഏപ്രില്‍ ആറിന് 33,37,601 വാക്‌സിന്‍ ഡോസ് കുത്തിവെപ്പാണ് നടത്തിയത്. കഴിഞ്ഞ ദിവസം 30,08,087 ഉപയോക്താക്കള്‍ ആദ്യ ഡോസ് വാക്‌സിനും 3,29,514 പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു.

ഇന്ന് രാവിലെ വരെയുള്ള പ്രാഥമിക കണക്ക് പ്രകാരം 13,32,130 സെഷനുകളിലായി 8,70,77,474 വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.