ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയതിന് പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ചത്. കുത്തിവെയ്‌പ്പെടുക്കുന്നതിന്റെ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്.
'കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കുകയെന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാര്‍ച്ച് ഒന്നിനായിരുന്നു അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി ആദ്യ വാക്‌സിന്‍ ഡോസ് സ്വീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. അതുമാത്രമല്ല സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.