പൊലീസുകാരുടെ പേരിൽ വ്യാജ അക്കൗണ്ട്

പൊലീസുകാരുടെ പേരിൽ വ്യാജ അക്കൗണ്ട്

പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വൻ സംഘം. ഋഷിരാജ് സിങിന്റെയും പി.വിജയന്റെയും പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവർ ഉപയോഗിച്ചത് വ്യാജ മേൽവിലാസം ആണ് എന്ന് കണ്ടെത്തി. യഥാർത്ഥ തട്ടിപ്പുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ചാറ്റിലൂടെ പണം വാങ്ങിയുമാണ് തട്ടിപ്പ് നടക്കുന്നത്. ജയിൽ മേധാവി ഋഷിരാജ് സിങിന്റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവർ അഞ്ച് മൊബൈൽ നമ്പരുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. ആ നമ്പറുകൾ നിരീക്ഷിച്ചപ്പോൾ ഹരിയാന, രാജസ്ഥാൻ ,ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി. ഐ.ജി പി. വിജയന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർ ഉപയോഗിച്ച രണ്ട് സിമ്മുകളാണ് കണ്ടെത്തിയത്. ഒരെണ്ണം രാജസ്ഥാനിലെ ഭരത്പൂരിലും മറ്റൊരണ്ണം ഹരിയാനയിലുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.