പഞ്ചാബ് ഇരുട്ടിലേക്ക്

പഞ്ചാബ് ഇരുട്ടിലേക്ക്

പഞ്ചാബ് ഇരുട്ടിലേക്ക്

 അമൃതസർ : പഞ്ചാബിൽ കർഷക യൂണിയനുകൾ സംഘടിപ്പിച്ച അനിശ്ചിതകാല റെയിൽ ഉപരോധത്തെത്തുടർന്ന് പഞ്ചാബിലെ താപവൈദ്യുത നിലയങ്ങൾ പ്രതിസന്ധിയിലായി.

 കൽക്കരി വിതരണം ചെയ്യുന്ന ഗുഡ്സ് ട്രെയിനുകളെ ഉപരോധം ബാധിച്ചതാണ് ഇതിന് കാരണമായത്.

 കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ തീവണ്ടി തടയൽ സമരം ആരംഭിച്ചതിൻ ശേഷം താപനിലയങ്ങളിലേക്ക് കൽക്കരിയുമായെത്തുന്ന ചരക്ക് തീവണ്ടികൾക്ക് പഞ്ചാബിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല.

ഇതോടെ പഞ്ചാബിലെ ഭുരിഭാഗം താപനിലയങ്ങളുടെ പ്രവർത്തനം താളംതെറ്റിയിരിക്കുകയാണ്.

 സംസ്ഥാനത്തെ വൈദ്യുത നിലയങ്ങൾക്ക് കൽക്കരി വിതരണം ചെയ്യുന്ന ചരക്ക് ട്രെയിനുകൾ കടത്തി വിടാൻ അനുവദിക്കണമെന്ന് ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ കർഷക സംഘടനകളോട് അഭ്യർത്ഥിച്ചു. “ചരക്ക് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി മുടക്കം സംഭവിക്കുമെന്നും വൈദ്യുതി മുടങ്ങുമെന്നും ഞാൻ ഭയപ്പെടുന്നു,” മൻപ്രീത് സിംഗ് ബാദൽ വാർത്താ ഏജൻസി പിടിഐ പറഞ്ഞു.

 രണ്ട് ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് പഞ്ചാബ് പവർ കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ വേണുപ്രസാദും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുത നിലയങ്ങൾ പ്രവർത്തിപ്പിക്കുന്ന നിരവധി മേഖലകൾ ഇതിനകം തന്നെ വൈദ്യുതി ഉൽപാദനം കുറച്ചതിനാൽ വൈദ്യുതി മുടക്കം സംസ്ഥാനം നേരിടുന്നുണ്ട് . സ്വകാര്യ പ്ലാന്റുകൾ ഉൾപ്പെടെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്ന് 6,500 മെഗാവാട്ട് വൈദ്യുതി നിലവിൽ പഞ്ചാബ് വാങ്ങുന്നുണ്ട് . ചില താപനിലയങ്ങളിൽ പകുതി വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളുവെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.