ജിദ്ദ: വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുളള വിമാനസർവ്വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതല്‍ 22 വരെയുളള കാലയളവിലേക്കുളള 9 സർവ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഒക്ടോബര്‍ 12,16,19 തീയതികളില്‍ ജിദ്ദയില്‍ നിന്ന് മുംബൈ വഴി കോഴിക്കോടേക്കാണ് സർവ്വീസ്. മുംബൈയിൽ സാങ്കേതിക സ്റ്റോപ്പ് മാത്രം ഉള്ളതിനാൽ യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്ന് അധികൃതർ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. .ചാർട്ടർ ഫ്ലൈറ്റുകളെ അപേക്ഷിച്ച് നിരക്ക് വളരെ കുറവാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു.ഒക്ടോബര്‍ 11,14,18,21 തീയതികളില്‍ ജിദ്ദയില്‍ നിന്ന് ദില്ലി വഴി ലഖ്‌നൗവിലേക്ക് സര്‍വ്വീസ് നിശ്ചയിച്ചിട്ടുണ്ട്. എയർ ഇന്ത്യാ ഓഫീസ് വഴി മാത്രമാണ് ടിക്കറ്റ് വിതരണം. ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടില്ല. ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റെടുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.