തിരുവനന്തപുരം: ബന്ധു നിയമനക്കേസിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി അടിയന്തിരമായി തുടർ നടപടിയെടുക്കണമെന്നും ലോകായുക്ത നിർദേശിച്ചു.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടർന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി.
ആരോപണം പൂർണമായും സത്യമാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മന്ത്രിസ്ഥാനത്ത് തുടരാൻ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും.
ഖുറാൻ ഇറക്കുമതിയുടെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്, മാർക്ക് ദാനം തുടങ്ങി നിരവധി കേസുകളിൽ കെ ടി ജലീൽ സംശയത്തിന്റെ നിഴലിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.