തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞദിവസം രാത്രി എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ഇന്നലെ സംഘര്‍ഷത്തിലേക്ക് എത്തിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ബി.എസ്സി ഗണിതം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങി വകുപ്പുകളിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മിലും പലതവണ ഏറ്റുമുട്ടി. പ്രശ്നം രൂക്ഷമായിട്ടും പൊലീസിനെ വിളിക്കാനോ സംഘര്‍ഷം തടയാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയടക്കം നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മർദനമേറ്റവരുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നല്കല് ചടങ്ങായിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളജില്‍ ആദ്യസംഘര്ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വീണ്ടും വിദ്യാര്‍ഥികള്‍ രണ്ട് തവണകൂടി ഏറ്റുമുട്ടി. സുബിന്, പ്രണവ് എന്നിവര്‍ പരിക്കേറ്റ് ചികിത്സ തേടി.
തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായിട്ടും പോലീസിനെ വിളിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറാവാത്തതിലും വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധമുണ്ട്. അധ്യാപകരടക്കമുള്ളവര്‍ സംഘര്‍ഷത്തിന്റെ ദൃക്സാക്ഷികളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.