ഇന്ത്യന്‍ സമുദ്രഭാഗത്ത് അനുമതിയില്ലാതെ അമേരിക്കന്‍ നാവികാഭ്യാസം

ഇന്ത്യന്‍ സമുദ്രഭാഗത്ത് അനുമതിയില്ലാതെ അമേരിക്കന്‍ നാവികാഭ്യാസം

ന്യുഡല്‍ഹി: ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള സമുദ്രഭാഗത്ത് അമേരിക്കന്‍ നാവിക കപ്പല്‍ സൈനിക അഭ്യാസം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ സൈനിക അഭ്യാസം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക മേഖലയില്‍ കടന്നുകയറിയതായി അമേരിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. ഏപ്രില്‍ 7നാണ് സംഭവം. ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഏകദേശം 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അമേരിക്കന്‍ കപ്പല്‍ വന്നത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രതികരണം കരുതലോടെ മാത്രമെ ഉണ്ടാവുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.