5 കൊല്ലം മുമ്പ് നാട്ടിലെത്തിയത് കോടികളുമായി; ദുരൂഹമായി സനു മോഹന്റെ തിരോധാനം

5 കൊല്ലം മുമ്പ് നാട്ടിലെത്തിയത് കോടികളുമായി; ദുരൂഹമായി സനു മോഹന്റെ തിരോധാനം

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്തുനിന്ന് കാണാതായ സനു മോഹന്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് സനു മോഹന്‍. പൂനൈയില്‍ നിന്ന് 5 വര്‍ഷം മുമ്പ് ഇയാള്‍ കേരളത്തിലെത്തിയത് 11.5 കോടി രൂപയുമായിട്ടാണെന്ന് പൊലീസിന് കിട്ടിയ വിവരം .

പതിമൂന്ന് വയ്യസുകാരി വൈഗ ദുരൂഹ സാഹിചര്യത്തില്‍ മുങ്ങി മരിച്ച് 18 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോയ പിതാവ് സനുമോഹനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. സനുമോഹന്‍ ഒളിവില്‍ പോയെന്ന് കരുതുന്ന കോയമ്പത്തൂരിലും ചെന്നൈയിലും തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക ടീമുകളാണ് ക്യാമ്പ് ചെയ്യുന്നത്. പൊതു ഇടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

വൈഗയുടെ മൃതദേഹം കണ്ടെത്തിയ കഴിഞ്ഞ മാര്‍ച്ച് 22 ന് പുലര്‍ച്ചെ വാളയാര്‍ അതിര്‍ത്തി കടന്ന സനുമോഹന്‍, സഞ്ചരിച്ചിരുന്ന വാഹനം പൊളിച്ചു കളയാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സനുമോഹന്‍ അവസാനം വിളിച്ച 400 നമ്പറുകള്‍ പൊലീസ് തിരിച്ചറിഞ്ഞു. കോടികളുടെ സമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.