തിരുവനന്തപുരത്തും വാക്സിന്‍ ക്ഷാമം രൂക്ഷം

തിരുവനന്തപുരത്തും വാക്സിന്‍ ക്ഷാമം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം. വിവിധ ജില്ലകളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിനെത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ്.

തിരുവനന്തപുരം റീജിയനിലാണ് വാക്സിന്‍ ക്ഷാമം ഏറ്റവും രൂക്ഷം. ഈ സാഹചര്യത്തില്‍ പുതിയ സ്റ്റോക്ക് വാക്സിന്‍ എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ മറ്റു റീജിയനുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ട്.
 

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ ക്യാംപുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ പല വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചിരുന്നു.

കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയിലെ പല ജില്ലയിലും വാക്‌സിന്‍ വിതരണം നിര്‍ത്തി. ഒഡീഷയിലും പലയിടത്തും വാക്‌സിന്‍കേന്ദ്രങ്ങള്‍ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.