ബംഗാളില്‍ അക്രമം നടന്ന ബൂത്തിലെ പോളിംഗ് സസ്പെന്‍ഡ് ചെയ്തു

ബംഗാളില്‍ അക്രമം നടന്ന ബൂത്തിലെ പോളിംഗ് സസ്പെന്‍ഡ് ചെയ്തു

കല്‍ക്കട്ട: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ അക്രമം നടന്ന കൂച്ച് ബിഹാറിലെ പോളിംഗ് സസ്പെന്‍ഡ് ചെയ്തു. റീ പോളിംഗ് തീയതി മറ്റന്നാള്‍ പ്രഖ്യാപിക്കും.

അക്രമം ഉണ്ടായപ്പോഴാണ് സിഐഎസ്എഫ് വെടിയുതിര്‍ത്തതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തില്‍ പൊലീസ് നിരീക്ഷകര്‍ക്കും പരുക്കേറ്റതായി പൊലീസ് വ്യക്തമാക്കി. അതേസമയം കൂച്ച് ബിഹാറില്‍ കേന്ദ്ര സേനയ്ക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ബൂത്തിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ സിഐഎസ്എഫ് മര്‍ദിച്ചെന്നും വോട്ട് ചെയ്യാന്‍ നിന്നവരെ വെടിവച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.