ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്   ഏഴ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആധികാരിക ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഏഴ് വിക്കറ്റനായിരുന്നു ഡല്‍ഹിയുടെ ജയം. ഓപ്പണറുമാരായ പൃഥി ഷായുടെയും ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ചുകളാണ് ഡല്‍ഹിക്ക് അനായാസ വിജയം സമ്മാനിച്ചത്. 

ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പൃഥി ഷായും ധവാനും ചേര്‍ന്ന് 138 റണ്‍സാണ് ഓപ്പണിംഗ് കൂട്ട്‌ക്കെട്ടില്‍ അടിച്ചു കൂട്ടിയത്. 38 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 72 റണ്‍സെടുത്ത പൃഥി ഷായെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്. 54 പന്തില്‍ 85 റണ്‍സാണ് ധവാന്‍ അടിച്ചു കൂട്ടിയത്. ധവാന്‍ പവലിയന്‍ കറിയപ്പോള്‍ ടീം വിജയത്തിനരില്‍ എത്തിയിരുന്നു.

മാര്‍ക്കസ് സ്റ്റോയിന്‍സ് 14 റണ്‍സെടുത്ത് പുറത്തായി. 15 റണ്‍സ് നേടി നായകന്‍ ഋഷഭ് പന്ത് പുറത്താകാതെ നിന്നു. ഇതോടെ നായകനായുള്ള പന്തിന്റെ അരങ്ങേറ്റം ജയത്തോടെയായി. ചെന്നൈയിക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ടും ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച റെയ്‌നയുടെ കരുത്തിലാണ് സിഎസ്‌കെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയത്.

36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും അടക്കം 54 റണ്‍സ് റെയ്‌ന സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ സിഎസ്‌കെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 2.1 ഓവറില്‍ ഏഴ് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക് വാദിനെയും (5), ഫാഫ് ഡുപ്ലെസിസിനെയും (0) ചെന്നൈക്കു നഷ്ടപ്പെട്ടു. തുടര്‍ന്ന് മൊയീന്‍ അലിയും (24 പന്തില്‍ 36) റെയ്‌നയും ചേര്‍ന്ന് സ്‌കോര്‍ 60ല്‍ എത്തിച്ചു. അന്പാട്ടി റായുഡു (16 പന്തില്‍ 23), രവീന്ദ്ര ജഡേജ (17 പന്തില്‍ 26 നോട്ടൗട്ട്), സാം കറന്‍ (15 പന്തില്‍ 34) എന്നിവരും തിളങ്ങിയപ്പോള്‍ ചെന്നൈ 188ല്‍ എത്തി. അവസാന ഓവറുകളില്‍ ജഡേജയും സാം കറനും നടത്തിയ ആക്രമണ ബാറ്റിംഗ് ആണ് ചെന്നൈയ്ക്ക് കരുത്തു നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.