കൊച്ചി: ലേണേഴ്സ് ഡ്രൈവിംഗ് ലൈസന്‍സ് പാഠങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനിലേക്ക്. ഓണ്‍ലൈന്‍ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനി ചോദ്യങ്ങള്‍. അപേക്ഷ നല്‍കി ഏഴുദിവസത്തിനകം ഓണ്‍ലൈന്‍ വീഡിയോ കാണണം. അപേക്ഷകര്‍ക്ക് നല്‍കുന്ന പ്രത്യേക ഐ.ഡി.യില്‍ ഉപയോഗിച്ചാല്‍ വീഡിയോ കാണാം. ഇതിനുശേഷം ഏഴുദിവസത്തിനകം ഓണ്‍ലൈനില്‍ പരീക്ഷ എഴുതണം.
ട്രാഫിക് സിഗ്നല്‍ പരിചയം, സുരക്ഷിത ഡ്രൈവിംഗ്, ഡ്രൈവറുടെ ചുമതലകള്‍ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളായിരിക്കും ഓണ്‍ലൈന്‍ ക്ലാസിലുണ്ടാവുക. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാം. പുതിയ മാറ്റങ്ങള്‍ സബംന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഡ്രൈവിംഗ് ലൈസന്‍സ് വിതരണ സംവിധാനമായ 'സാരഥി'യില്‍ മാറ്റം വരുത്തിയാലുടന്‍ പുതിയ ക്രമീകരണം നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തയിടെ നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഓണ്‍ലൈന്‍ സംവിധാനം. കാലാവധികഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. അംഗീകൃത ഡ്രൈവര്‍ ട്രെയിനിംഗ് സെന്ററുകളില്‍ പഠിക്കുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സ് ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.