ലഖ്നൗ: കോവിഡ് വ്യാപനം ശക്തമാക്കുന്നതിന്റെ ഭാഗമായി മത കേന്ദ്രങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍. നവരാത്രി, റമദാന്‍ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ലഖ്നൗവിലെ ലോക്ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കൂടുതല്‍ ആംബുലന്‍സുകള്‍ തയാറാക്കി വെക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിക്കുകയും, 4000 ഐ.സി.യു കിടക്കകള്‍ ഒരുക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ഇതില്‍ 2000 കിടക്കകള്‍ 24 മണിക്കൂറിനുള്ളിലും 2000 കിടക്കകള്‍ ഒരാഴ്ചക്കുള്ളിലും ഒരുക്കാനാണ് നിര്‍ദേശം.
ശനിയാഴ്ച 24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 48 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,76,739 ആയി. 9,085 പേരാണ് ഇതുവരെ മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.