തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റേഷന്‍ വിതരണം താറുമാറായി: റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റേഷന്‍ വിതരണം താറുമാറായി: റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. ഉത്സവകാല സ്പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു. കമ്മീഷന്‍ തുക ഏഴുമാസമായി കുടിശ്ശിക ആണെന്നും ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കി.

അവശേഷിക്കുന്ന സ്റ്റോക്ക് കൂടി തീര്‍ന്നാല്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധി രൂപപ്പെടും. നീല, വെള്ള കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കളില്‍ 70% പേര്‍ക്കും മാര്‍ച്ച് മാസത്തെ കിറ്റുകള്‍ ലഭിക്കാനുണ്ടെന്നും വ്യാപാരികള്‍. നിരന്തരമായി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ സാധാരണ റേഷന്‍ വിതരണത്തെ പോലും ബാധിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.