സുപ്രീംകോടതി ജീവനക്കാര്‍ക്ക് കോവിഡ്; കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പരിഗണിക്കും

സുപ്രീംകോടതി ജീവനക്കാര്‍ക്ക് കോവിഡ്; കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പരിഗണിക്കും

ന്യുഡല്‍ഹി: സുപ്രീം കോടതിയില്‍ ജീവനക്കാര്‍ക്ക് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കും. ഇന്ന് കോടതി നടപടികള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ആരംഭിക്കുകയുള്ളു.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുകയാണ്. പ്രതിദിനം ഒന്നരലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. കുടുതല്‍ രോഗബാധിതരുള്ള പ്രദേശങ്ങളിലൊന്നായ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് കെജ്രിവാള്‍ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.