രാജ്യത്ത് കൊവിഡ് ശക്തമാകുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് ശക്തമാകുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1,68,912 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതാേട‌െ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി. തുടര്‍ച്ചയായി ആറാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളില്‍ എത്തുന്നത്.

24 മണിക്കൂറിനിടെ 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 1,21,56,529 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇന്നലെ മാത്രം 63,294 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോ‌ടെ ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ 57,987 ആയി.

രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കുപോലും കിട‌ക്കകള്‍ കിട്ടാത്ത അവസ്ഥയാണ്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ ഇന്നലെ 6986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ആറുമാസത്തിനുശേഷമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.