കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എംഎ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് യൂസഫലി അബുദാബിയിലേക്ക് പോയത്.
ഞായറാഴ്ച കൊച്ചി പനങ്ങാട്ട് ചതുപ്പിലാണ് യൂസഫലി സഞ്ചരിച്ച വിമാനം ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ലേക്ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഇന്ന് പുലര്‍ച്ചെയോടെ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. ഇന്നലെ അര്‍ധ രാത്രി ആരംഭിച്ച ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്.
യൂസഫലിയുടെ കൊച്ചി ചിലവന്നൂരിലെ വസതിയില്‍ നിന്നും നെട്ടൂരിലെ ലേക് ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.