കേന്ദ്രം നല്‍കിയ 1012 ക്വിന്റല്‍ കടല കെട്ടിക്കിടന്ന് നശിക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയത് 296 ക്വിന്റല്‍

കേന്ദ്രം നല്‍കിയ 1012 ക്വിന്റല്‍ കടല കെട്ടിക്കിടന്ന് നശിക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയത് 296 ക്വിന്റല്‍

തിരുവനന്തപുരം: നിര്‍ധനരായ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കടല റേഷന്‍ കടകളിലും ഡിപ്പോകളിലും കെട്ടിക്കിടന്ന് നശിക്കുന്നു. ലോക്ക് ഡൗണിനുശേഷം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം ലഭിച്ച 1012 ക്വിന്റല്‍ (1.01 ലക്ഷം കിലോ) കടലയാണ് ആര്‍ക്കും ഉപകരിക്കാതെ നശിച്ച് പോകുന്നത്.

പദ്ധതി പ്രകരം മുന്‍ഗണനാ വിഭാഗമായ പിങ്ക്, മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കാന്‍ അരിയും കടലയും കേരളത്തിന് കിട്ടിയത്. പദ്ധതി കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. അതോടെ വിതരണം നിലച്ചു. റേഷന്‍കടകളില്‍ എത്തിച്ചതും ഡിപ്പോകളില്‍ ശേഖരിച്ചതും ബാക്കിയായി. എന്നാല്‍, അരിവിതരണം നടത്തിയിരുന്നു.

സ്റ്റോക്കുള്ള കടല തുടര്‍ന്നും വിതരണം ചെയ്യാന്‍ സംസ്ഥാനം അനുമതി വാങ്ങിയിരുന്നില്ല. അനുമതി ചോദിച്ചതാവട്ടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷവും. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദമില്ലാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്നു മറുപടിയും ലഭിച്ചു. തിരഞ്ഞെടുപ്പിനുശേഷം ഇതുസംബന്ധിച്ച നീക്ക് പോക്ക് ഒന്നും നടന്നുമില്ല. ഇതിനിടെ കേന്ദ്രം നല്‍കിയ കടലയില്‍ 296 ക്വിന്റല്‍ ഭക്ഷ്യക്കിറ്റിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് വകമാറ്റിയതെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നു. കെട്ടിക്കിടക്കുന്നത് 80 ലക്ഷത്തിന്റെ കടല. കടലയുടെ മാര്‍ക്കറ്റ് വില കിലോയ്ക്ക് 80.96. സ്റ്റോക്കിന്റെ പഴക്കം3 മാസം. 6 മാസമായാല്‍ പൂപ്പല്‍ ബാധ, അതായത് ഉപയോഗശൂന്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.