വ്രതശുദ്ധിയുടെ പരിശുദ്ധിയുമായി റമദാന്‍

വ്രതശുദ്ധിയുടെ പരിശുദ്ധിയുമായി റമദാന്‍

ദുബായ്: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആരംഭിച്ചു. ഒമാനില്‍ നാളെയാണ് റമദാന്‍ ആരംഭം. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും റമദാന്‍ എന്നുളളതുകൊണ്ടുതന്നെ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ കർശന മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഇഫ്താർ ടെന്റുകള്‍ക്ക് ഇത്തവണയും രാജ്യത്ത് അനുമതിയില്ല. ദാനധർമ്മങ്ങള്‍ ഇലക്ട്രോണിക് മാർഗങ്ങളുപയോഗിച്ച് വേണം ചെയ്യാനെന്നും നിർദ്ദേശമുണ്ട്. തറാവീഹ് പ്രാർത്ഥനയ്ക്ക് അനുമതിയുണ്ടെങ്കിലും കോവിഡ് മാർഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

അതേസമയം പനിയോ ജലദോഷമോ ഉള്‍പ്പടെ വൈറസ് ബാധയുളളതായി സംശയമുളളവർ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. നോമ്പുകാലത്ത് കോവിഡ് വാക്സിന്‍ എടുക്കുന്നതിന് തടസമില്ല. വാക്സിനെടുക്കുന്നത് വ്രതം മുറിക്കില്ലെന്നും ഇസ്ലാമിക പണ്ഡിതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വാക്സിനെടുത്തതിന് ശേഷം പാർശ്വഫലങ്ങള്‍ അനുഭവപ്പെടുകയും നോമ്പ് മുറിക്കാന്‍ നിർബന്ധിതനാവുകയും ചെയ്താല്‍ ആ ദിവസത്തെ നോമ്പ് മുറിച്ച് മറ്റൊരുദിവസം നോമ്പെടുക്കാമെന്നും യുഎഇ കൗണ്‍സില്‍ ഫോർ ഫത്വ അംഗം ഡോ ഒമർ ഹബ്തൂർ ധീബ് അല്‍ ദാരെ പറഞ്ഞു. ഇശാ ബാങ്ക് വിളിച്ച ഉടന്‍ നമസ്കാരം ആരംഭിക്കണമെന്നും മതകാര്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് തറാവീഹ് നമസ്കാരവും നടക്കും. രണ്ടു നമസ്കാരവും അരമണിക്കൂറിനകം നിർദ്ദേശം വ്യക്തമാക്കുന്നു.

തറാവീഹ് നമസ്കാരത്തിന് മുന്‍പും ശേഷവും പളളികള്‍ അണുവിമുക്തമാക്കും. നമസ്കാരത്തിന് എത്തുമ്പോള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.നമസ്കാര പായ കൊണ്ടുവരണം. സമൂഹ നോമ്പുതുറയും ഭക്ഷണ വിതരണവും ഇത്തവണയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.