മൂന്നാറിൽ കെഎസ്ആര്‍ടിസി ബസിൽ സുഖനിദ്ര: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതി

മൂന്നാറിൽ കെഎസ്ആര്‍ടിസി ബസിൽ സുഖനിദ്ര: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതി

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ കുറഞ്ഞ ചെലവില്‍ കെഎസ്ആര്‍ടിസി എസി ബസില്‍ താമസിക്കാൻ അവസരമൊരുക്കി പുതിയ പദ്ധതി. 16 പേര്‍ക്ക് ഒരേ സമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആര്‍ടിസി ബസില്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത്.  മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ബസ് സൂക്ഷിക്കുന്നത്. 

സംസ്ഥാനത്തെ പ്രധാന കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന ഓടിയെത്തുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകരന്റെ ആശയമാണ് വിനോദ സഞ്ചാര മേഖലയില്‍ മിതമായ നിരക്കില്‍ ബസില്‍ താമസ സൗകര്യം നല്‍കാമെന്ന തീരുമാനം ഉണ്ടായത്. കിടക്കയും മൊബൈൽ ചാർജിങ് സൗകര്യവുമുണ്ടാകും. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചി മുറികള്‍ ഉപയോഗിക്കാം. 

താമസ നിരക്ക് സംബന്ധിച്ച് എം ഡിയുടെ ഉത്തരവ് ഉടന്‍ ലഭിക്കുമെന്നും വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്നും ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു. കെ.എസ്.ആർ.ടി.സി.ക്ക് അമിതവരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദസഞ്ചാര മേഖലകളിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.