ഏപ്രില്‍ 18ന് ആര്‍ടിജിഎസ് പണമിടപാടുകള്‍ 14 മണിക്കൂര്‍ മുടങ്ങുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ്

ഏപ്രില്‍ 18ന് ആര്‍ടിജിഎസ് പണമിടപാടുകള്‍ 14 മണിക്കൂര്‍ മുടങ്ങുമെന്ന് ആര്‍ബിഐ മുന്നറിയിപ്പ്

കൊച്ചി: സാങ്കേതിക സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ്(ആര്‍ടിജിഎസ്)വഴി പണമിടപാടുകള്‍ തടസപ്പെടുമെന്ന് ആര്‍ബിഐ അറിയിച്ചു.

ഏപ്രില്‍ 18ന് പുലര്‍ച്ചെ മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ഏതാണ്ട് 14 മണിക്കൂര്‍ ആര്‍ടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ കഴിയില്ല. അതേസമയം, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി)വഴിയുള്ള ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.