സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം അടുത്ത സര്‍ക്കാര്‍ വന്ന ശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം അടുത്ത സര്‍ക്കാര്‍ വന്ന ശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സര്‍ക്കാര്‍ വന്നതിനുശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ജൂണില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്നും കോവിഡ് വ്യാപനം കുറഞ്ഞാല്‍ സ്‌കൂള്‍ തുറക്കുന്നതിന് തടസമുണ്ടാകല്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നിലവില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. ഇവ തടസമില്ലാതെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ജൂണില്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവിഡ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷം മതി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.