തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നാല്‍ തദ്ദേശ സ്ഥാപന പരിധിയില്‍ കളക്ടര്‍മാര്‍ക്ക് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് 144 പ്രഖ്യാപിക്കാന്‍ അനുമതി. ഏപ്രില്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍. പുതിയ ഉത്തരവില്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങളും ഉണ്ട്.
പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. വിവാഹം ഉള്‍പ്പെടെ അടച്ചിട്ട ഹാളുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 100 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ ആണെങ്കില്‍ 200 പേര്‍ വരെയാകാം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പങ്കെടുക്കാം.
വിവാഹം കൂടാതെ മരണാനന്തര ചടങ്ങ്, സാംസ്കാരിക പരിപാടി, കായിക പരിപാടി, ഉത്സവങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമായിരിക്കും. രണ്ടു മണിക്കൂറിനുള്ളില്‍ ചടങ്ങുകളും പരിപാടികളും അവസാനിപ്പിക്കണം. പരിപാടികളിലും ചടങ്ങുകളിലും ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കണം. പകരം പാഴ്സലായി ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞദിവസം 7515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം ജനിതക വ്യതിയാനം സംഭവിച്ച വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തിയതായി ഐജിഐബി പഠന റിപ്പോർട്ട്. കൊറോണ രണ്ടാംഘട്ടവ്യാപനത്തിൽ ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കണ്ടെത്തിയ അതേ വൈറസിന്റെ സാന്നിധ്യമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. ഇവ കൊറോണ പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവരിൽ വീണ്ടും വൈറസ് വരാനുള്ള സാധ്യതയുള്ളതായും പറയുന്നു.
പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ പ്രാപ്തിയുള്ള വൈറസുകളാണിവയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.