രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍: മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങി

രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍: മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങി

മംഗലാപുരം: മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട ബോട്ട് പൂര്‍ണമായും മുങ്ങി. ഇതിനാല്‍ കാണാതായ ആളുകള്‍ക്കുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനില്‍ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് അപകട സ്ഥലത്ത് തുടരുകയാണ്.

അപകടത്തില്‍ ഉണര്‍ന്നിരുന്ന രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പല്‍ വന്ന് ഇടിച്ചപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവര്‍ ബോട്ടിന്റെ ക്യാബിനില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ പുറംകടലിലാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നത് എഴ് തമിഴ്നാട് സ്വദേശികളും ഏഴ് മറ്റ് സംസ്ഥാനക്കാരുമാണ്. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.