നന്മയുടെ വിഷുക്കണി കണ്ടുണർന്ന് ഗള്‍ഫ് മലയാളികളും

നന്മയുടെ വിഷുക്കണി കണ്ടുണർന്ന് ഗള്‍ഫ് മലയാളികളും

ദുബായ്: വിഷു ആഘോഷമാക്കി ഗള്‍ഫ് മലയാളികളും. ഉളള സൗകര്യത്തില്‍ വിഷുക്കണിയും സദ്യയുമൊരുക്കി വിഷുവിനെ വരവേറ്റിരിക്കുകയാണ് യുഎഇയിലെ പ്രവാസിമലയാളികളും.

ഇന്നലെ കണിക്കൊന്നയും കണിവെള്ളരിയും സദ്യവട്ടങ്ങളും വാങ്ങാനായി വിവിധ സൂപ്പർ ഹൈപ്പർ മാർക്കറ്റുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.

കോവിഡ് സാഹചര്യത്തില്‍ കൂട്ടു ചേരുന്നതിന് വിലക്കുളളതിനാലും, റമദാന്‍ ആയതിനാലും സൗഹൃദ സന്ദർശനങ്ങള്‍ ഒഴിവാക്കി വീടുകളില്‍ മാത്രം ആഘോഷങ്ങള്‍ ചുരുക്കിയിട്ടുണ്ട്. മാത്രമല്ല ഇന്ന് അവധിയല്ലാത്തതിനാല്‍ സദ്യയ്ക്ക് ഇന്ന് ഹോട്ടലുകളെ ആശ്രയിക്കുന്നവരും ധാരാളം. വാരാന്ത്യ അവധി ദിനത്തിലേക്ക് സദ്യ ഉള്‍പ്പടെയുളള ആഘോഷങ്ങള്‍ മാറ്റിവച്ചവരും നിരവധി.

എന്നാൽ നാട്ടില്‍ നിന്നും സാധാരണ രീതിയില്‍ വിമാന സർവ്വീസ് തുടങ്ങിയിട്ടില്ലാത്തതിനാല്‍ കണികൊന്ന ഉള്‍പ്പടെ വിഷുകണിയൊരുക്കാനുളള സാധനങ്ങളെല്ലാം വലിയ വിലകൊടുത്താണ് യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ വിലയിലും ചെറിയ വർദ്ധനവ് അനുഭവപ്പെട്ടു. ചക്കയുടെ സമൃദ്ധിയും വിഷുവിനെ ഗംഭീരമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.