കോവിഡ് ക്ലസ്റ്ററായി കുംഭ മേള; ആയിരത്തിലധികം പേര്‍ക്ക് കോവിഡ്

കോവിഡ് ക്ലസ്റ്ററായി കുംഭ മേള; ആയിരത്തിലധികം പേര്‍ക്ക് കോവിഡ്

ഹരിദ്വാര്‍: കോവിഡ് കേസുകള്‍ ഉയരുന്ന് കുംഭമേള. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകള്‍ക്കാണ്. പത്ത് ലക്ഷത്തോളം വരുന്ന ആളുകളാണ് കുംഭമേളയ്ക്കായി ഹരിദ്വാറില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്.

ചൊവ്വാഴ്ച 594 കേസുകളും തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറില്‍ ഉള്ളത്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1925 കേസുകളും 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച നടന്ന ഷാഹി സ്‌നാനില്‍ ഒരു ലക്ഷത്തോളം ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഗംഗാതീരത്ത് പങ്കെടുത്തിരുന്നു. മാസ്‌കും സാമൂഹിക അകലവുമൊന്നും ഇല്ലാതെയാണ് ഇവര്‍ ഒരുമിച്ച് കൂടിയത്. വിശ്വാസികള്‍ക്കൊപ്പം പതിനായിരക്കണക്കിന് പൂജാരികളും ഹരിദ്വാറില്‍ ഉണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനകള്‍ ഉണ്ടെങ്കിലും അതൊന്നും പലരും പാലിക്കുന്നില്ലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.