'ആദ്യം അവഗണിക്കും, പരിഹസിക്കും, പിന്നെ യുദ്ധം ചെയ്യും, എന്നിട്ട് നിങ്ങള്‍ വിജയിക്കും': രാഹുല്‍ ഗാന്ധി

'ആദ്യം അവഗണിക്കും, പരിഹസിക്കും, പിന്നെ യുദ്ധം ചെയ്യും, എന്നിട്ട് നിങ്ങള്‍ വിജയിക്കും': രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശ വാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്ത രാഹുല്‍ 'ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു, എന്നിട്ട് അവര്‍ നിങ്ങളെ പരിഹസിക്കുന്നു, എന്നിട്ട് അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നു, എന്നിട്ട് നിങ്ങള്‍ വിജയിക്കും' എന്ന് കുറിച്ചു.

നേരത്തെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോഡിക്കയച്ച കത്തില്‍ വിദേശ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനെ രൂക്ഷമായി ബിജെപി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വാക്സിൻ ക്ഷാമം രൂക്ഷമാവുകയും രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്രം വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.