സ്‌റ്റേറ്റ് സിലബസിലുള്ള പത്താം ക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല; നിലവിലെ ഷെഡ്യൂള്‍ തുടരും

സ്‌റ്റേറ്റ് സിലബസിലുള്ള  പത്താം ക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല; നിലവിലെ ഷെഡ്യൂള്‍ തുടരും

തിരുവനന്തപുരം: സ്‌റ്റേറ്റ് സിലബസിലുള്ള പത്താം ക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല. നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ പരീക്ഷകളെല്ലാം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഉച്ചയോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

കേരളത്തില്‍ സിബിഎസ്ഇയില്‍ നിന്ന് പത്താം ക്ലാസിന് ശേഷം പതിനൊന്നാം ക്ലാസിലേക്ക് സ്റ്റേറ്റ് സിലബസില്‍ പഠിക്കാനെത്തുന്നത് ശരാശരി നാല്‍പതിനായിരം മുതല്‍ നാല്‍പ്പത്തി അയ്യായിരം വരെ കുട്ടികളാണ്. ഇവരില്‍ പലര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തില്‍ ഏതെങ്കിലും തരത്തില്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്കയുണ്ട്.

പത്താംക്ലാസ് പരീക്ഷ റദ്ദാക്കപ്പെടുകയും പരീക്ഷാരീതി തന്നെ സിബിഎസ്ഇ നിശ്ചയിക്കുന്ന ഒരു റാങ്കിംഗ് രീതിയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ എങ്ങനെയാകും മാര്‍ക്കുകളെന്ന കാര്യത്തിലാകും സിബിഎസ്ഇയില്‍ നിന്ന് വരുന്ന കുട്ടികളുടെ പ്രധാന ആശങ്ക.

കേരളത്തില്‍ പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെന്നിരിക്കേ, പൊതുവെ വിദ്യാര്‍ത്ഥികള്‍ ആകെ ആശയക്കുഴപ്പത്തിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.