തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ നിന്ന് ഇന്നലെ  വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന ആരോപണം ശക്തമാകുകയാണ്. കേരള സര്‍ക്കാരിന്റെ 2020 ഒക്ടോബര്‍ 14ലെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാള്‍ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടണം എന്നാണ്. ഇതിനിടെ  മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന് ആരോപിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ശ്രീജിത്ത് ആരോപണം ഉന്നയിച്ചത്. 
ശ്രീജിത്ത് പണിക്കറുടെ കുറിപ്പ്:
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചോ? കേരള സര്‍ക്കാരിന്റെ 2020 ഒക്ടോബര്‍ 14ലെ കോവിഡ് ഡിസ്ചാര്‍ജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാള്‍ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയാല്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെടണം എന്നാണ്.
മുഖ്യമന്ത്രിക്ക് അസുഖ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം ആദ്യമായി പോസിറ്റീവ് ആയത് ഏപ്രില്‍ 8നാണ്. പോസിറ്റീവ് ആയത് നാലാം തീയതി ആയിരുന്നെങ്കില്‍ മാത്രമേ അദ്ദേഹത്തിന് ഇന്ന് നെഗറ്റീവ് ആയി ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി അഥവാ അദ്ദേഹം നാലിന് പോസിറ്റീവ് ആയിരുന്നെങ്കില്‍ ആറാം തീയതി വൈകിട്ട് ആറുമണിക്ക് ശേഷം പിപിഇ കിറ്റ് ധരിച്ചശേഷം മാത്രമേ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണ്. അല്ലെങ്കില്‍ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതല്‍ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാര്‍ പറയും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.