150 കോടിയുടെ ലഹരി മരുന്നുമായി എട്ട് പാകിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

150 കോടിയുടെ ലഹരി മരുന്നുമായി എട്ട് പാകിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: നൂറ്റമ്പത് കോടിയുടെ ഹെറോയിന്‍ ലഹരി മരുന്നുമായി എട്ട് പാകിസ്ഥാന്‍ പൗരന്‍മാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നും വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ പിടികൂടിയത്.

ആന്റി ടെററിസം സ്‌ക്വാഡും (എ.ടി.എസ്) തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കുച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിനടുത്തുനിന്നുമാണ് ഇവരുടെ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറിക്ക് സമീപത്തുനിന്നുമാണ് ഇവര്‍ പിടിയിലായത്.

പാകിസ്ഥാന്‍ ബോട്ടിലെ ലഹരിമരുന്ന് കടത്തലിനെക്കുറിച്ചുള്ള വിവരം ദേവ്ഭൂമി-ദ്വാരക ജില്ലാ പൊലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ സംഘവും എ.ടി.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഏജന്‍സികളുമായി പങ്കുവെച്ചു. 30 കിലോ ഹെറോയിനാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 150 കോടി രൂപയോളം വിലവരുമെന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.