ഡൽഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് വിജയം

ഡൽഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് വിജയം

മുംബൈ : ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ഏഴാം മത്സരത്തില്‍ ഡല്‍ഹിയെ മൂന്നു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍. ആവേശകരമായ മത്സരത്തില്‍ റോജര്‍ മില്ലറിന്റെയും ക്രിസ് മോറിസിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് തോല്‍വിയില്‍ നിന്ന് റോയല്‍സിനെ വിജയത്തിലെത്തിച്ചത്.

148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 13 റണ്‍സിനിടയില്‍ ഓപ്പണര്‍ മനന്‍ വോറയെ ടീമിന് നഷ്ടമായി. ഒൻപത് റണ്‍സെടുത്ത വോറയെ ക്രിസ് വോക്സ് റബാദയുടെ കൈയ്യിലെത്തിച്ചു. വോറയ്ക്ക് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി.

അതേ ഓവറില്‍ തന്നെ അപകടകാരിയായ ജോസ് ബട്ലറെ പുറത്താക്കി ക്രിസ് വോക്സ് രാജസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. വെറും രണ്ട് റണ്‍സെടുത്ത ബട്ലറെ വോക്സ് പന്തിന്റെ കൈയ്യിലെത്തിച്ചു. ബട്ലര്‍ പുറത്താകുമ്പോൾ മൂന്നോവറില്‍ രണ്ട് വിക്കറ്റിന് 13 എന്ന നിലയിലായി രാജസ്ഥാന്‍.

തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ നായകന്‍ സഞ്ജു സാംസണെ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ച്‌ കഗിസോ റബാദ രാജസ്ഥാന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി. നാല് റണ്‍സെടുത്ത സഞ്ജു പുറത്താകുമ്പോൾ 3.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു. ഈ ഘട്ടത്തില്‍ ഡേവിഡ് മില്ലറും ശിവം ദുബെയും ഒത്തുചേര്‍ന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ വെറും 26 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

ഏഴാം ഓവറിലെ നാലാം പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത ദുബെയെ പുറത്താക്കി ആവേശ് ഖാന്‍ രാജസ്ഥാന്റെ നാലാം വിക്കറ്റെടുത്തു. ഇതോടെ രാജസ്ഥാന്‍ 36 ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നാലെ വന്ന പരാഗിനും പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ആവേശ് ഖാന്‍ ശിഖര്‍ ധവാന്റെ കൈയ്യിലെത്തിച്ചു. പരാഗ് പുറത്താകുമ്പോൾ 42 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് ചില മികച്ച ഷോട്ടുകള്‍ കളിച്ച മില്ലര്‍ ടീം സ്കോര്‍ 50 കടത്തി.

ക്രീസിലേക്ക് രാഹുല്‍ തെവാട്ടിയ കൂടിയെത്തിയതോടെ രാജസ്ഥാന് വിജയപ്രതീക്ഷ കൈവന്നു. മില്ലര്‍ ആക്രമിച്ച്‌ കളിച്ചപ്പോള്‍ തെവാട്ടിയ സിംഗിളുകള്‍ എടുത്ത് അതിനുള്ള അവസരം നല്‍കി. ഇരുവരും 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ തെവാട്ടിയയെ പുറത്താക്കി റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 17 പന്തുകളില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.