രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ്: 1185 മരണം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ്: 1185 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ട് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ആകെ മരണങ്ങള്‍ 1,74,308 ആയി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1,18,302 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി. 1,25,47,866 പേര്‍ രോഗമുക്തരായി. 15,69,743 സജീവ കേസുകളാണ് നിലവിലുള്ളത്. 1,74,308 പേരാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. 11,72,23,509 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം. വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ഇന്നു രാത്രി മുതല്‍ വാരാന്ത്യ കര്‍ഫ്യൂ തുടങ്ങും. രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യു. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.

നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗ‍ഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച്‌ കൂടുതല്‍ ജീവനക്കാരെ കരാര്‍ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.