കോവിഡ്​ വ്യാപനം രൂക്ഷം; നടക്കാനിരിക്കുന്ന വോ​ട്ടെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണം: മമത ബാനര്‍ജി

കോവിഡ്​ വ്യാപനം രൂക്ഷം; നടക്കാനിരിക്കുന്ന വോ​ട്ടെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണം: മമത ബാനര്‍ജി

കൊല്‍ക്കത്ത: ​സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ​പൊതുജനങ്ങളുടെ താല്‍പര്യം പരിഗണിച്ചാണ്​ ആവശ്യ​പ്പെടുന്നത്. തിരഞ്ഞെടുപ്പ്​ കമ്മീഷൻ ഇക്കാര്യം പരിഗണിക്കണമെന്നും എട്ടുഘട്ടങ്ങളിലായി നടക്കുന്ന ​വോ​ട്ടെടുപ്പ്​ കോവിഡ്​ വ്യാപനം രൂക്ഷമാക്കുമെന്നും അവര്‍ പറഞ്ഞു.

'കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എട്ടുഘട്ടമായി ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്​ നടത്തുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. കോവിഡ്​ നിരക്ക്​ ഉയരുന്ന സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന വോ​ട്ടെടുപ്പ്​ ഒറ്റ ഘട്ടമായി നടത്തണമെന്ന ആവശ്യം തിരഞ്ഞെടുപ്പ്​ കമ്മീഷൻ പരിഗണിക്കണം' -മമത ബാനര്‍ജി പറഞ്ഞു.

ഏപ്രില്‍ 17നാണ്​ ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്​. നടക്കാനിരിക്കുന്ന മൂന്നുഘട്ട തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്നിരുന്നു. 135 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്​ കഴിഞ്ഞു. 159 മണ്ഡലങ്ങളിലേക്ക്​ ഏപ്രില്‍ 17 മുതല്‍ 29 വരെ തിര​ഞ്ഞെടുപ്പ്​ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.