ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; 45 മണ്ഡലങ്ങള്‍, 319 സ്ഥാനാര്‍ഥികള്‍

ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ്  നാളെ; 45 മണ്ഡലങ്ങള്‍, 319 സ്ഥാനാര്‍ഥികള്‍

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ നടക്കും. 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. നാലാം ഘട്ട തെരഞ്ഞെടുപ്പിലുണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനാല്‍ ഇത്തവണ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഇത്തവണ നിശ്ശബ്ദ പ്രചാരണം 72 മണിക്കൂറായതിനാല്‍ ബുധനാഴ്ച തന്നെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. ജല്‍പായ് ഗുഡി, കാലിംപോങ്, ഡാര്‍ജിലിങ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, പൂര്‍വ ബര്‍ധമാന്‍ ജില്ലകളിലാണ് 45 മണ്ഡലങ്ങള്‍. 319 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെ.പി. നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കള്‍ ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ്, ഇടതു സഖ്യത്തിനു വേണ്ടി രാഹുല്‍ ഗാന്ധി ആദ്യമായി രംഗത്തിറങ്ങിയതും ഈ ഘട്ടത്തിലാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയും ഈ ഘട്ടത്തില്‍ പ്രചാരണ വിലക്ക് നേരിട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.