കോവിഡ് വ്യാപനം അതിരൂക്ഷം: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 % ജീവനക്കാര്‍ മാത്രം

കോവിഡ് വ്യാപനം അതിരൂക്ഷം: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 50 % ജീവനക്കാര്‍ മാത്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം. പതിവായി ഓഫീസിൽ ഹാജരാക്കേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെത്തട്ടിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ബാധകം. കൂടാതെ ഇവർക്ക് വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ അനുമതി നൽകി.

അതേസമയം ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ട് ജോലി ചെയ്യുന്നവർ പതിവായി ഓഫീസിലെത്തണം. എന്നാൽ ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെങ്കിൽ വകുപ്പ് തലവന്മാർക്ക് നടപടിയെടുക്കാം. ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താം.വിവിധ ഷിഫ്റ്റുകളായി സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കണം.

ടെലിഫോണോ, മറ്റു ഇലക്‌ട്രോണിക്സ് മാധ്യമങ്ങളോ വഴി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് അനുമതി. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിലുള്ള ഇളവ് തുടരും. എല്ലാവരും സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കണം. 45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഏപ്രിൽ 30 വരെയാണ് ഈ നിർദേശങ്ങൾ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.