തിരുസഭയുടെ എട്ടാമത്തെ തലവനായ വി. ടെലസ്‌ഫോറസ് മാര്‍പ്പാപ്പ ഇറ്റലിയിലെ കലാബ്രിയയില്‍ ഗ്രീക്കുപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചു. സഭയുടെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം അനേക വര്‍ഷങ്ങള്‍ ഒരു മെത്രാനായി സഭയില്‍ സേവനം ചെയ്തു. ഏ.ഡി. 125-ല്‍ സിക്‌സ്തൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഹഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡനക്കാലത്ത് സഭയെ ധീരമായി നയിച്ചു. സഭാ പാരമ്പര്യങ്ങള്‍ അനുസരിച്ച് മെത്രാനായി തിരിഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം ഒരു സന്ന്യാസിയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.
മാര്‍പ്പാപ്പയായതിനുശേഷവും അദ്ദേഹം സന്ന്യാസിമാരെപ്പോലെ ഏകാന്തജീവിതം നയിക്കുവാന്‍ ഇഷ്ടപ്പെട്ടുവെന്നും കാര്‍മ്മല്‍ മലയുടെ സമീപത്തുള്ള ഒരു കുടിലില്‍ ഒരു നിശ്ചിതകാലത്തേക്ക് തനിയെ താമസിച്ചുവെന്നും പാരമ്പര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ കര്‍മ്മലീത്താ സന്ന്യാസ സഭ ഇന്നും ടെലസ്‌ഫോറസ് മാര്‍പ്പാപ്പയെ തങ്ങളുടെ സഭയുടെ മദ്ധ്യസ്ഥരില്‍ ഒരാളായി കാണുന്നു.
മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെടയുടനെ ടെലസ്‌ഫോറസ് മാര്‍പ്പാപ്പയ്ക്ക് സഭയുടെ വിശ്വാസത്തെ തെറ്റായ പഠനങ്ങളില്‍നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോദ്ധപ്പെട്ടു. അക്കാലത്ത് തിരസഭയില്‍ നിന്നു വിഘടിച്ചു നില്‍ക്കുന്ന അനേകം വിഭാഗങ്ങള്‍ സഭയില്‍ തന്നെ ഉണ്ടായിരുന്നു. ഇത്തരക്കാരില്‍ ചിലര്‍ പരിശുദ്ധ അമ്മയുടെ നിത്യകന്യകാത്വത്തെ അംഗീകരിക്കാത്തവരും മറ്റു ചിലര്‍ ക്രിസ്തു ദൈവപുത്രനല്ല എന്നും മറിച്ച് മനുഷ്യപുത്രന്‍മാത്രമാണ് എന്ന് വാദിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരായിരുന്നു. ഇത്തരം പാഷണ്ഡതകള്‍ക്കെതിരെ ശക്തമായി അദ്ദേഹം പ്രതികരിക്കുകയും സഭയെ നേരായ പാതയില്‍ നയിക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്തു.
ടെലസ്‌ഫോറസ് മാര്‍പ്പാപ്പയുടെ ഭരണക്കാലത്തും അതിനു മുന്‍പും തിരുസഭയില്‍ മെത്രാന്‍മാരും വൈദികരും ഈസ്റ്റര്‍ ആഘോഷിച്ചരുന്നത് വിത്യസ്ത തീയതികളിലായിരുന്നു. ഇത്തരമൊരു ആചരത്തിന് ആധാരമായി അവര്‍ കണ്ടിരുന്നത് യഹൂദ കലണ്ടറനുസരിച്ചുള്ള പെസഹാ ആചരണമായിരുന്നു. എന്നാല്‍ ഇത്തരം ആചരണത്തോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചുക്കൊണ്ട് അദ്ദേഹം തിരുസഭയില്‍ ഈസ്റ്റര്‍ ഞായറഴ്ച്ച മാത്രമേ അചരിക്കുവാന്‍ പാടൊള്ളു എന്ന് കല്പന പുറപ്പെടുവിച്ചു. ടെലസ്‌ഫോറസ് മാര്‍പ്പാപ്പയാണ് ക്രിസ്മസ് പാതിരാ കുര്‍ബാനയും വലിയനോമ്പാചരണവും വി. കുര്‍ബാനക്കിടയില്‍ ഗ്ലോറിയ പാടുന്ന പതിവും ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു.
തന്റെ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനുശേഷം ടെലസ്‌ഫോറസ് മാര്‍പ്പാപ്പ ഏ.ഡി. 136-ല്‍ രക്തസാക്ഷിത്വം വരിച്ചു എന്ന് വി. ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നു. തിരുസഭ അദ്ദേഹത്തിന്റെ തിരുനാള്‍ ജനുവരി 5-ാം തിയതി ആചരിക്കുന്നു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26