100 ദശലക്ഷം ഭക്ഷണപ്പൊതികള്‍; ഒരാഴ്ചയ്ക്കിടെ പാതിലക്ഷ്യം പിന്നിട്ടു

100 ദശലക്ഷം ഭക്ഷണപ്പൊതികള്‍; ഒരാഴ്ചയ്ക്കിടെ പാതിലക്ഷ്യം പിന്നിട്ടു

ദുബായ്: യുഎഇയുടെ 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ക്യാംപെയിനിന്റെ ഭാഗമായി അഞ്ച് ദിവസത്തിനിടെ വിവിധ രാജ്യങ്ങളിലായി 57ദശലക്ഷം ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. ജോർദ്ദാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഭക്ഷണപ്പൊതികളെത്തിച്ചത്.


അഭയാർത്ഥികള്‍, അനാഥർ, വിധവകള്‍, ദരിദ്രർ തുടങ്ങിയവർക്കായാണ് റമദാന്‍ മാസത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം 100 മില്ല്യണ്‍മീല്‍സ് പദ്ധി പ്രഖ്യാപിച്ചത്. അരിയും ധാന്യങ്ങളും ഈന്തപ്പഴങ്ങളുമടക്കമുളള പൊതികളാണ് വിതരണം ചെയ്യുന്നത്. ഏപ്രില്‍ 11 നാണ് ക്യാംപെയിന്‍ ആരംഭിച്ചത്. കഴിഞ്ഞ വർഷം 10 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ക്യാംപെയിനും യുഎഇ നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്കും ക്യാംപെയിനിന്റെ ഭാഗമാകാം.

സുഡാന്‍, ലെബനോന്‍, ജോർദാന്‍, അങ്കോള, ഉഗാണ്ട തുടങ്ങി 20 രാജ്യങ്ങളിലേക്കാണ് യുഎഇയുടെ കാരുണ്യഹസ്തമെത്തുക. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവാണ് യുഎഇ എംബസിയുമായി സഹകരിച്ച് ക്യാംപെയിന് നേതൃത്വം നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.